Discover
Truecopy THINK - Malayalam Podcasts
Truecopy THINK - Malayalam Podcasts
Author: Truecopythink
Subscribed: 45Played: 842Subscribe
Share
© Truecopythink
Description
Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.
848 Episodes
Reverse
സി.ആർ. സുലോചന എന്ന എസ്.എസ്.എൽ.സിക്കാരിയുടെ അടിയന്തരാവസ്ഥക്കാലത്തെ തടവുജീവിതം, വയനാട്ടിലെ തൊഴിലാളി കുടുംബത്തിലെ ഒരുപെൺകുട്ടിയുടെ സമാനതകളില്ലാത്ത ചെറുത്തുനിൽപ്പിന്റെ അനുഭവമാണ്. നക്സലൈറ്റ് മൂവ്മെന്റിലെ പ്രധാന സഖാവായ മന്ദാകിനിയോടൊപ്പം പങ്കിട്ട സംഭവബഹുലമായ തടവുജീവിതവും അടിയന്തരാവസ്ഥയിലെ അത്യപൂർവമായ പോരാട്ടകഥയാണ്. സി.ആർ. സുലോചനയുമായി സംസാരിച്ച് എം.കെ. രാംദാസ് തയ്യാറാക്കിയത്. ഇന്ന് മന്ദാകിനി നാരായണന്‍റെ ജന്മശതാബ്ദി
ഈ സഹസ്രാബ്ദത്തിൽ ക്രിസ്തുവിനെ ഏറ്റവും കൂടുതൽ പ്രതിഫലിപ്പിച്ചിട്ടുള്ളത് ഫ്രാൻസിസ് മാർപ്പാപ്പയാണ് എന്നു പറയുകയാണ് പാപ്പായുടെ മലയാളത്തിലെ ജീവചരിത്രകാരനും തിയോളജിയനുമായ ഫാദർ ജേക്കബ് നാലുപറയിൽ. പാപ്പാ അവതരിപ്പിച്ച സിനഡാലിറ്റി എന്ന ആശയം എന്തായിരുന്നുവെന്നും ജീവിത ദർശനം എന്തായിരുന്നുവെന്നും വിശദീകരിക്കുകയാണ് അഭിമുഖത്തിൻ്റെ രണ്ടാം ഭാഗത്തിൽ.
'സ്വയംവരം' സിനിമ ഇറങ്ങിയ വർഷം തിയേറ്ററിൽ ഹിറ്റായ സിനിമ എത്ര പേർക്ക് അറിയാം? കൂടുതൽ ആൾക്കാർ കാണുന്നു എന്നത് മാത്രം ഒരു നല്ല കലാസൃഷ്ടിയുടെ മാനദണ്ഡമാവുന്നില്ല. അടൂർ ഗോപാലകൃഷ്ണൻ പറയുന്നത് പോലെ പ്രത്യേക വിഭാഗക്കാർക്ക് മാത്രമാണോ പരീശീലനം നൽകേണ്ടത്? പപ്പുവ ന്യൂഗിനിയയുടെ ആദ്യത്തെ ഓസ്കാർ എൻട്രിയായി തിരഞ്ഞടുക്കപ്പെട്ട പാപ്പാ ബുക്കയുടെ സംവിധായകൻ ഡോ. ബിജു സംസാരിക്കുന്നു.
ജയില്‍മോചിതനായശേഷം 1924 മുതല്‍ 1932 വരെയുള്ള കാലത്ത് വി.ഡി. സവര്‍ക്കറുടെ നേതൃത്വത്തില്‍ നടന്ന ഹിന്ദുത്വ വംശീയതയുടെ പുത്തന്‍ പരീക്ഷണങ്ങള്‍ മനസ്സിലാക്കിയാല്‍ മാത്രമേ, ഇന്നുവരെയുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വേരുകള്‍ തിരിച്ചറിയാനാകൂ. ബ്രിട്ടീഷ് അനുകൂലിയായി മാറി ദേശീയ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഹിന്ദു- മുസ്‌ലിം വൈരം ആളിക്കത്തിക്കുകയും ദേശീയപ്രസ്ഥാനത്തില്‍നിന്ന് പുറത്താക്കപ്പെട്ട ബ്രാഹ്മണിസത്തെ പുനഃസ്ഥാപിക്കാന്‍ ശ്രമം നടത്തുകയും ചെയ്യുന്ന സവര്‍ക്കറെയാണ് ഈ കാലം സാക്ഷ്യപ്പെടുത്തുന്നത്. ഹിന്ദുത്വ ഭീകരതയുടെ ഐഡിയോളജിയായ 'ഹിന്ദുത്വ' എന്ന പുസ്തകം പുറത്തുവരികയും തുടര്‍ന്ന് 1925-ല്‍ ആര്‍.എസ്. എസ് രൂപീകരിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ്, 'സവര്‍ക്കര്‍ എന്ന ചരിത്രദുഃസ്വപ്‌നം' എന്ന പ്രഭാഷണപരമ്പരയില്‍ പി.എന്‍. ഗോപീകൃഷ്ണന്‍ വിശദമാക്കുന്നത്. പരമ്പരയുടെ എട്ടാം ഭാഗം
നൂറു ദിവസം തിയറ്ററിൽ ഓടുന്നതാണോ ഒരു സിനിമയെ നല്ല സിനിമയായി വിധിക്കുന്നതിൻ്റെ മാനദണ്ഡം? മീഡിയോക്രിറ്റി വൻതോതിൽ ആഘോഷിക്കപ്പെടുന്ന പുതിയ കാലത്ത് നല്ല സിനിമയുടെ നിർമാണത്തിൻ്റെ ഇക്കോണമിക്സ് എന്താണ്? ഇത്തരം സിനിമകളുടെ നിർമാതാക്കൾ അനുഭവിക്കുന്ന പ്രതിസന്ധി എന്താണ്? ഓസ്കാറിലേക്ക് ഒഫീഷ്യൽ എൻട്രി ആയി തിരഞ്ഞെടുക്കപ്പെട്ട ഡോ. ബിജുവിൻ്റെ, പാപ്പാ ബുക്കയുടെ നിർമാതാക്കളിൽ ഒരാളും നടനുമായ പ്രകാശ് ബാരെ, കമൽറാം സജീവിനോട് സംസാരിക്കുന്നു.
‘‘എസ്.എഫ്.ഐയുടെ പ്രതിഷേധ സമരം മാറ്റിവെക്കാൻ വി.എസ് എന്നോടാവശ്യപ്പെട്ടു. വി.എസിന്റെ ആവശ്യം എനിക്ക് ജാഥാംഗങ്ങളോട് പറയാൻ പറ്റില്ല. കാരണം, അത്രമേൽ ആവേശഭരിതരാണ് സഖാക്കൾ. ഈയൊരു സമരം നിർത്തിവെച്ചു എന്നു പറഞ്ഞാൽ അത് വിശദീകരിക്കാൻ കഴിയില്ല. 'സമരം നിർത്തിവെച്ചാൽസംഘടനയിൽ വലിയ പ്രശ്‌നമുണ്ടാകും' എന്ന് ഞാൻ വി.എസിനോട് പറഞ്ഞു’’- വി.എസ്. അച്യുതാന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായിരുന്ന സി.പി. ജോൺ, വി.എസുമായുണ്ടായിരുന്ന രാഷ്ട്രീയബന്ധങ്ങൾ ഓർക്കുന്നു.
ഫേസ്ബുക്കിനെ കാവ്യവിചാരങ്ങളുടെയും പുതിയ ഭാവുതക്വചിന്തയുടെയും ഇടമാക്കി മാറ്റിയ കവി എസ്. ജോസഫ്, സ്വന്തം ജീവിതത്തിൽ ഡിജിറ്റൽ ലോകം സൃഷ്ടിച്ച സ്വാധീനങ്ങളെക്കുറിച്ച് എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.
മലബാർ കലാപം വിഷയമാകുന്ന നോവലിലൂടെയും ഹിന്ദുത്വ എന്ന പുസ്തകത്തിലൂടെയും രാമൻ എന്ന കഥാപാത്രനിർമിതിയിലൂടെയും എങ്ങനെയാണ് സവർക്കർ വ്യാജമായ ചരിത്ര നിർമിതി നടത്തിയത് എന്നും അതിനെ പ്രത്യയശാസ്ത്രപരമായ അടിത്തറയാക്കി മാറ്റിയത് എന്നും വിശദീകരിക്കുകയാണ് പി.എൻ. ഗോപീകൃഷ്ണൻ. "സവർക്കർ എന്ന ചരിത്രദുഃസ്വപ്നം" പ്രഭാഷണ പരമ്പരയുടെ ഏഴാം ഭാഗം.
ടൈംടേബിൾ കൺട്രോളറായിരുന്ന കാലത്തെ അനുഭവങ്ങൾ വിവരിക്കുകയാണ് ടി.ഡി. രാമകൃഷ്ണൻ. ഇന്ത്യൻ റെയിൽവേ മന്ത്രാലയത്തിൻ്റെ ഔട്ട്സ്റ്റാൻ്റിങ്ങ് പെർഫോമൻസിനുള്ള ദേശീയ അവാർഡ് ലഭിക്കുന്നത് 2003-ൽ, ഈ കാലത്താണ്. TD@train പരമ്പര തുടരുന്നു.
മലയാള കവിതയിൽ ജീവിതത്തോട് ഇത്രയും അടുത്തു നിന്ന്, പ്രാകൃതത്വത്തെ പുണർന്ന് കവിത അതിനു മുമ്പ് സംസാരിച്ചിട്ടില്ല.
ലാലിഗ, സീരീ എ കളികൾ പുറത്തേക്ക് മാറ്റുന്നതിൽ UEFA അത്ര തൃപ്തമല്ലാത്ത ഓക്കേ പറഞ്ഞിരിക്കുകയാണ്. പേടി അതല്ല, നാളെ യൂറോപ്യൻ ലീഗിലെ കളികളെല്ലാം ആരാധകരുടെ നൊസ്റ്റാൾജിയയും പ്രിയങ്ങളും വിട്ട് പുറത്തേക്ക് പോകുമോ എന്നാണ്. ഇക്കാര്യത്തിൽ FIFA-യ്ക്കാവട്ടെ ഒരു റെഗുലേറ്ററി സംവിധാനവും ഇല്ല. കളി മുതലാളിമാരുടെ ചിന്ത ഫുട്ബോൾ ഗ്ലോബലൈസേഷനിൽ ആണ്. ലീഗ് ഫുട്ബോളുകൾ ഇന്ത്യയിലോ ചൈനയിലോ ആഫ്രിക്കയിലോ അമേരിക്കയിലോ മിഡിൽ ഈസ്റ്റിലോ കളിക്കണമെന്ന ക്യാപിറ്റലിസ്റ്റ് ബുദ്ധി. ഫുട്ബോളിനെ ഒരു ഗ്ലോബൽ ബ്രാൻഡ് ആക്കുക. അതു ശരിയല്ലെന്ന് പറയുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവിനോട്.
ഒന്നിലും പൊടാതെ, ആരാലും ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയില്ലാത്ത സ്ഥലത്ത്, പൊടിയില്‍ കുളിച്ച് ഒരു പുസ്തകം.മേതില്‍ അത് പുറത്തെടുത്തു, അതിലെ പൊടി തട്ടി. മേതില്‍ പുസ്തകവുമായി കടക്കാരന്റെ അരികില്‍ ചെന്നു: 'ഇത് ഇങ്ങനെ ഇവിടെ കിടക്കാന്‍ പാടില്ല' എന്നു പറഞ്ഞ് അതിന്റെ വില കൊടുത്തു.'ഖസാക്കിന്റെ ഇതിഹാസം', ഒ.വി. വിജയന്റെ നോവലായിരുന്നു...പരിചിതമല്ലാത്ത മറ്റൊരു മേതിലിനെ അനുഭവിപ്പിക്കുകയാണ് കരുണാകരന്‍, 'മേതില്‍: വ്യാഴാഴ്ചകള്‍ മാത്രമുള്ള ഏഴു ദിവസങ്ങള്‍ എന്ന പുസ്തകത്തില്‍.റാറ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍നിന്ന് ഒരു ഭാഗം കേള്‍ക്കാം.
‘‘നിലവിലുള്ള വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്ന പ്രസ്ഥാനങ്ങളെയെല്ലാം അടിച്ചമർത്താൻ ലോകത്തെവിടെയും ഭരണകൂടങ്ങൾ പ്രയോഗിക്കുന്ന അതേ മാർഗമുപയോഗിച്ചാണ് ജി.എൻ. സായിബാബയെയും ജയിലിലടച്ചത്. ഇത്തരം മനുഷ്യരെയും അവരുടെ ആശയങ്ങളെയും പൊതുരംഗത്തുനിന്ന് മാറ്റിനിർത്തുക എന്നത് എല്ലാ കാലത്തെയും ഭരണകൂടങ്ങളുടെ താൽപര്യമായിത്തീരുന്നു’’- ജി.എൻ. സായിബാബ വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു . പി. ടി തോമസ് എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.
ആൻഡമാൻ ജയിലിൽ കഴിയുമ്പോൾ സവർക്കർ നൽകിയ മാപ്പപേക്ഷകൾ എത്ര മാത്രം കാപട്യം നിറഞ്ഞതായിരുന്നു എന്ന് വിവരിക്കുകയാണ് പരമ്പരയുടെ ആറാം ഭാഗത്തിൽ പി.എൻ ഗോപീകൃഷ്ണൻ. ആൻഡമാനിൽ നിന്ന് ഇന്ത്യൻ ജയിലിലേക്ക് സവർക്കറെ മാറ്റുന്നതുവരെയുള്ള ചിരിത്രത്തിൻ്റെ വിശകലനം. സവർക്കർ എന്ന ചരിത്ര ദു:സ്വപ്നം പ്രഭാഷണ പരമ്പര തുടരുന്നു.
കൗൺസിലിങ്ങിനിടയിൽ ആ കുട്ടി ക്ലാസിലുള്ളവരെ കൊല്ലാൻ കണ്ട ചില സിനിമകളിലെ രീതികൾ പറഞ്ഞു തരുന്നുണ്ട്. വളരെ സിമ്പിളായി, ഒട്ടും മടിക്കാതെ. അത് ചെറിയ പേടിയല്ല എന്നിലുണ്ടാക്കിയത്. ഇന്ന് ലോക മാനസികാരോഗ്യദിനം
‘‘2023 ഒക്ടോബർ 7- നാരംഭിച്ച ഇസ്രായേലിന്റെ ഗാസ ആക്രമണം രണ്ടു വർഷം പൂർത്തിയാവുന്നു. പലസ്തീൻ ജനത പ്രകടമാക്കുന്ന ചെറുത്തുനിൽപ്പിന്റെ ധാർമികതയാണ് ഇസ്രായേലും അമേരിക്കയും ആഗ്രഹിക്കുന്ന ഗാസയുടെ കീഴപ്പെടലിനെ ഇപ്പോഴും അസാധ്യമാക്കുന്നത്. ചരിത്രത്തിന്റെ അനുഭവപാഠങ്ങൾ പറയുന്നത്, പലസ്തീനികളുടെ ചെറുത്തുനിൽപ്പ് വെറുതെയാകില്ലെന്നും സയണിസത്തിന്റെ പതനം അനിവാര്യമായിരിക്കും എന്നുമാണ്’’- ദാമോദർ പ്രസാദ് എഴുതുന്നു.
‘‘65,000 നിരപരാധികളുടെ, 18,000 കുഞ്ഞുങ്ങളുടെ, ശവപ്പറമ്പ്! സംഖ്യകൾ അനുനിമിഷം കൂടുന്നേയുള്ളൂ. 20 ലക്ഷം മനുഷ്യർ ഒരു മതിലിനപ്പുറം തുറന്ന ജയിലിൽ വെള്ളവും മരുന്നുമില്ലാതെ നരകിക്കുമ്പോൾ, കൂനകൂട്ടിയ അവശിഷ്ടങ്ങൾക്കിടയിൽ നഷ്ടമായ ഒരു ജീവനുവേണ്ടി അന്വേഷണം തുടരുമ്പോൾ, ലജ്ജിക്കൂ ലോകമേ...’
ബ്രിട്ടണും ഫ്രാൻസും അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളും ഗ്ലോബൽ സൗത്തും ഇപ്പോൾ പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നത് കൊണ്ട് മിഡിൽ ഈസ്റ്റിലെ പ്രതിസന്ധിയിൽ എന്തങ്കിലും മാറ്റം ഉണ്ടാവാൻ പോവുന്നുണ്ടോ? ഗാസയിൽ വംശഹത്യ തുടർന്നിട്ടും ഖത്തറിനെതിരെ ആക്രമണം നടന്നിട്ടും അറബ് രാഷ്ട്രങ്ങൾ ഇസ്രായേലുമായുള്ള നയതന്ത്രബന്ധത്തിൽ പോലും ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നത് അതിശയിപ്പിക്കുന്നുണ്ട്. വർഷങ്ങളായി മധ്യേഷ്യയിലെ ഭൗമരാഷ്ട്രീയത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും എഴുതുകയും ചെയ്യുന്ന, ദി ഹിന്ദു പത്രത്തിന്റെ ഇൻ്റർനാഷണൽ അഫയേഴ്സ് എഡിറ്റർ സ്റ്റാൻലി ജോണി കമൽറാം സജീവുമായി സംസാരിക്കുന്നു.
ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങൾ കൂടി പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ മുന്നോട്ടുവന്നിരിക്കുന്നു. എന്നാൽ, ഈ അംഗീകാരം കൊണ്ട് ഒരിക്കലും പലസ്തീൻ രാഷ്ട്രം വരാൻ പോകുന്നില്ല. കാരണം, നിലവിലെ സാഹചര്യത്തിൽ ദ്വിരാഷ്ട്ര സങ്കൽപ്പം എന്നത് തീർത്തും സാധ്യമല്ലാത്ത ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ പലസ്തീൻ പ്രശ്‌നത്തിന് സമീപഭാവിയിൽ ഒരു പരിഹാരവും ഉണ്ടാകാൻ പോകുന്നില്ലെന്ന് ഷാജഹാൻ മാടമ്പാട്ട്, കമൽറാം സജീവുമായി നടത്തുന്ന അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
ഇന്ത്യയിൽ നിന്നുള്ള എഴുത്തുകാർ' എന്ന നിലയിൽ ബെന്യാമിനോടൊപ്പം, ഫ്രാൻസിസ് മാർപാപ്പയുടെ താമസസ്ഥലം സന്ദർശിച്ചതിന്റെ അനുഭവം , ജി.ആർ. ഇന്ദുഗോപൻ. 'പാപ്പ, പോപ്പ് ഫ്രാന്‍സിസിനെ വായിക്കാം' എന്ന പുസ്തകത്തില്‍ എഴുതുന്നു. പുസ്തകത്തിലെ ആ അധ്യായം കേള്‍ക്കാം























