ഗുരുഭാവനയെയും കടന്ന് വളർന്ന പുതിയ ജാതികേരളം
Update: 2025-12-07
Description
‘ജാതി ചോദിക്കരുത് പറയരുത്’ എന്നുപദേശിച്ച ഗുരുവിനെതിരായി ‘ജാതി ചോദിക്കണം ജാതി പറയണം’ എന്ന വ്യവസ്ഥയാണ് നിലവിൽ വന്നത്. അവകാശം ലഭിക്കണമെങ്കിൽ ജാതി പറയണം. കേരളത്തിലെ ഭരണസംവിധാനം തന്നെ ഇതുറപ്പുവരുത്തുന്നു. അതായത് വിവേചന ഉപാധിയായിരുന്ന ജാതി അവകാശസ്വത്വമായി പരിണമിച്ചു’
കേരളം എങ്ങനെയാണ് ശ്രീനാരായണഗുരുവിനെ ഉൾക്കൊണ്ടത് എന്ന് വിമർശനാത്മകമായി അന്വേഷിക്കുന്ന പുസ്തകമാണ് എം. ശ്രീനാഥൻ എഴുതിയ ഗുരുവിന്റെ ജാതിയും ജാതിയുടെ ഗുരുവും. റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ഈ പുസ്തകത്തിൽനിന്നുള്ള അധ്യായം കേൾക്കാം, എഴുത്തുകാരന്റെ ശബ്ദത്തിൽ.
Comments
In Channel























