ലോകം ഭരിക്കാൻ ഇന്ത്യൻ ക്രിക്കറ്റ്; തലവര മാറ്റുമോ ഐപിഎൽ?
Description
ഐപിഎൽ ട്വന്റി20 ക്രിക്കറ്റ് സീസണ് ഇതു പാതിക്കാലം. മത്സരച്ചൂടിനെ ആവേശകരമാക്കി റൺമഴ പെയ്തിറങ്ങുന്ന മത്സരങ്ങൾ. അസാധ്യമെന്നു തോന്നിക്കുന്ന ടോട്ടലുകൾ അനായാസം പിന്തുടർന്നു ജയിക്കുന്ന ടീമുകൾ. സ്വദേശി– വിദേശി വ്യത്യാസമില്ലാതെ കളം വാഴുന്ന താരങ്ങൾ... ഇന്ത്യൻ ക്രിക്കറ്റ്, ലോകം ഭരിക്കാനൊരുങ്ങുന്ന കാഴ്ചയ്ക്കു കൂടിയാണ് ഐപിഎൽ വഴിയൊരുക്കുന്നത്. ഇന്ത്യൻ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസികൾ മറ്റു രാജ്യങ്ങളിലെ ലീഗുകളിലും നിറസാന്നിധ്യമായിക്കഴിഞ്ഞു. ഫുട്ബോളിന്റെ മാതൃകയിൽ ക്രിക്കറ്റ് താരങ്ങളും ഭാവിയിൽ ക്ലബ്ബുകളുമായി പ്രഫഷനൽ കരാറുകൾ ഒപ്പിടുന്ന രീതി വരുമെന്നും വിദഗ്ധർ നിരീക്ഷിക്കുന്നു. ക്രിക്കറ്റ് ലോകത്ത് വരാനിരിക്കുന്ന മാറ്റങ്ങളുടെ ഈ വലിയ സാഹചര്യം വിലയിരുത്തുകയാണ് മലയാള മനോരമ സ്‌പോർട്‌സ് എഡിറ്റർ സുനിഷ് തോമസും ചീഫ് സബ് എഡിറ്റർ ഷമീർ റഹ്മാനും പോഡ്കാസ്റ്റിലൂടെ...
IPL is Changing the World Cricket Scenario: Analysis Podcast
See omnystudio.com/listener for privacy information.