‘പക്വത’യില്ലെന്നു പറഞ്ഞു മാറ്റിനിർത്തിയ ഇതിഹാസം; മറഡോണയുടെ കഥ
Description
1986ലെ ലോകകപ്പ്. അതിനോടകം മൂന്നു തവണ ബ്രസീൽ ലോക ഫുട്ബോൾ കിരീടം നേടിക്കഴിഞ്ഞിരുന്നു. മൈതാനങ്ങളിൽ ‘പെലെ പെലെ...’ എന്നു മാത്രം ആർപ്പുവിളികൾ മുഴങ്ങിയിരുന്ന കാലം. അവിടേക്കാണ് അർജന്റീനയിൽനിന്ന് ഒരു അഞ്ചടി അഞ്ചിഞ്ചുകാരന്റെ വരവ്. അയാളുടെ പടയോട്ടത്തിനു മുന്നിൽ അക്കൊല്ലം ലോകകപ്പും വീണു. കപ്പ് ഇതാദ്യമായി അർജന്റീനയിലേക്ക്. അന്നുവരെ ശരാശരി കളിക്കാരുടെ മാത്രം ടീമായിരുന്ന ആ ലാറ്റിനമേരിക്കൻ രാജ്യം ലോകത്തിന്റെ നെറുകയിലെത്തി. പെലെയ്ക്കൊപ്പം ആ അർജന്റീനക്കാരന്റെ പേരും ഭൂഖണ്ഡങ്ങൾ കടന്ന് ഫുട്ബോൾമനസ്സുകളിൽ പതിഞ്ഞു. ലോകകപ്പിൽ മത്സരിക്കാനുള്ള ‘പക്വത’യില്ലെന്നു പറഞ്ഞ് ഒരിക്കൽ അധികൃതർ മാറ്റി നിർത്തിയിരുന്നയാളാണ് ആ താരം– ഡിയേഗോ മറഡോണ. അദ്ദേഹത്തിന്റെ ജീവിതകഥയാണിത്... കേൾക്കാം ‘29 ഫുട്ബോൾ നൈറ്റ്സ്’ ഏറ്റവും പുതിയ എപ്പിസോഡ്...
See omnystudio.com/listener for privacy information.