കണ്ടൽക്കാടുകൾ സംരക്ഷിക്കാൻ ജർമ്മൻ സഹായം
Update: 2025-03-13
Description
കേരളത്തിലെ കണ്ടൽക്കാടുകൾ സംരക്ഷിക്കുന്നതിന് സഹായം നൽകാൻ ഒരു ജർമ്മൻ പരിസ്ഥിതി ഏജൻസി ഒരുക്കം. കൊച്ചിയിലെ വൈപ്പിൻ മേഖലയിൽ കണ്ടൽക്കാടുകൾ വച്ചു പിടിപ്പിക്കുന്നതിന് നൂതനമായ ഒരു പദ്ധതി നടപ്പിലാക്കുന്ന ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷൻ (Buimerc India Foundation) ചെയർമാൻ ആർ ബാലചന്ദ്രൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എംഎസ് സ്വാമിനാഥൻ റിസേർച് ഫൗണ്ടേഷനുമായി ചേർന്ന് കൊച്ചിയിൽ നടപ്പിലാക്കുന്ന പദ്ധതിയെ പറ്റി കേരളത്തിലെ മറ്റു ഭാഗങ്ങളിലും നടപ്പിലാക്കുന്നതിന് നിരവധി പേര് താൽപ്പര്യം പ്രകടിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
മലബാർ ജേർണൽ ഫേസ് ടു ഫേസിൽ ആർ ബാലചന്ദ്രനും, കെ പി സേതുനാഥും
Comments
In Channel