ദിവസം 321: ദൈവത്തിൻ്റെ ഹിതത്തിന് കാതോർക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
Description
ഗത്സേമൻ തോട്ടത്തിൽ നിന്നു തുടങ്ങി, ബഥാനിയായിൽ ശിഷ്യന്മാരുടെ മുമ്പിൽ വച്ച് യേശു സ്വർഗ്ഗാരോഹണം ചെയ്യുന്നത് വഴി ക്രിസ്തുവിൽ എങ്ങനെയാണ് എല്ലാം പൂർത്തിയാവുന്നത് എന്ന് ലൂക്കാ സുവിശേഷകൻ വരച്ചു കാട്ടുന്നു. ഈ ലോകം സഹനത്തിൽ നിന്നും മാറി നിൽക്കാൻ ആഗ്രഹിക്കുമ്പോൾ, രണ്ടാമത്തെ ആദമായ മിശിഹാ പ്രാർത്ഥിക്കുകയാണ്, കർത്താവേ അങ്ങയുടെ ഇഷ്ടം മാത്രം നിറവേറട്ടെ, എൻ്റെ ഇഷ്ടം അല്ല. പാപം കൊണ്ടുവന്ന ഏറ്റവും വലിയ തകർച്ചകളിൽ ഒന്ന്, ബന്ധങ്ങളെ മുറിവേൽപ്പിച്ചു എന്നതാണ്, അതുകൊണ്ട്, ദൈവത്തോട് ചേർന്ന് ആരംഭിച്ച്, ദൈവത്തോട് ചേർന്ന് അവസാനിപ്പിക്കേണ്ടതാണ് നമ്മുടെ ജീവിതം എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[ ലൂക്കാ 22:39-71, 23- 24, സുഭാഷിതങ്ങൾ 26:20 -23]
BIY INDIA LINKS—
🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf




