ദിവസം 329: പ്രേഷിതത്വം യൂദയായിലും സമരിയായിലും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
Description
സാവുൾ സഭയെ പീഡിപ്പിക്കുന്നതും യൂദയായിലും സമരിയായിലും സുവിശേഷം പ്രചരിപ്പിക്കുന്നതും പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ യാത്രചെയ്ത പീലിപ്പോസ് എത്യോപ്യകാരനായ ഷണ്ഡനെ സ്നാനപ്പെടുത്തുന്നതും അത് എത്യോപ്യൻ സഭയുടെ ആരംഭത്തിനു കാരണമാവുകയും ചെയ്യുന്നതാണ് അപ്പസ്തോലപ്രവർത്തനങ്ങളിൽ വിവരിക്കുന്നത്. അധികാരത്തോടു വിധേയത്വം പുലർത്തണമെന്നും പരസ്പരം സ്നേഹിക്കുകയെന്നതൊഴികേ ആരോടും ഒരു കടപ്പാടുമുണ്ടാകരുതെന്നും സഹോദരനെ വിധിക്കരുതെന്നും ഇടർച്ച വരുത്തരുതെന്നും പ്രകാശത്തിന്റെ ആയുധങ്ങൾ ധരിക്കണമെന്നുമുള്ള ബോധ്യങ്ങളാണ് റോമാ ലേഖനത്തിൽ വിശദീകരിക്കുന്നത്. ആത്മാവിനാൽ നയിക്കപ്പെടാനുള്ള സന്നദ്ധത ഒരു വ്യക്തി പ്രകടിപ്പിക്കുന്ന നിമിഷം മുതൽ ദൈവ രാജ്യത്തിന്റെ വ്യാപനം ആ വ്യക്തിയിലൂടെ സംഭവിക്കുമെന്ന് ഡാനിയേൽ അച്ചൻ വ്യാഖ്യാനിക്കുന്നു.
[അപ്പസ്തോല പ്രവർത്തനങ്ങൾ 8, റോമാ 13-14, സുഭാഷിതങ്ങൾ 27: 15-17]
BIY INDIA LINKS—
🔸Facebook: https://www.facebook.com/profile.php?id=61567061524479




