ആരോഗ്യവും ആത്മവിശ്വാസവും വീണ്ടെടുക്കുന്ന കോസ്മെറ്റിക് സർജറികൾ- PART 2
Update: 2025-09-18
Description
കാൻസർ ചികിത്സക്കുശേഷം സ്ത്രീകൾക്ക് ആത്മവിശ്വാസം തിരിച്ചുപകരാൻ സഹായിക്കുന്നതാണ് ബ്രസ്റ്റ് റീകൺസ്ട്രക്ഷൻ സർജറി. എന്നാൽ ആവശ്യത്തിന് അവബോധം ഇല്ലാത്തതിനാൽ കേരളത്തിൽ ഇത്തരം ചികിത്സ തേടുന്ന രോഗികളുടെ എണ്ണം ഇപ്പോഴും കുറവാണ്. അതുപോലെ നടുവേദന, ചുമലുവേദന (shoulder pain) തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന സ്തനങ്ങളുടെ അമിതവളർച്ചയ്ക്കും കോസ്മെറ്റിക് സർജറി ഫലപ്രദമായ പരിഹാരം നൽകുന്നു.
ഏത് കോസ്മെറ്റിക് സർജറി ചെയ്താലും, രോഗികൾ പാലിക്കേണ്ട മുൻകരുതലുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും വളരെ പ്രധാനമാണെന്ന് വിശദീകരിക്കുകയാണ്, കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്‌പിറ്റലിലെ പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റും ചീഫുമായ ഡോ. കൃഷ്ണകുമാർ കെ.എസ്.
Comments
In Channel