ടർഫുകളിൽ പെൺകളിസംഘങ്ങൾ ഇല്ലാത്തത് എന്തുകൊണ്ട്?
Update: 2025-09-14
Description
മലപ്പുറം ഒപ്പനപ്പാട്ടിന്റെയും ദഫ്മുട്ടിന്റെയുമെല്ലാം പാശ്ചാത്തലത്തില്‍ ചിത്രീകരിക്കപ്പെട്ടിരുന്ന പ്രദേശം. ചിലര്‍ അതു മാത്രം കണ്ടു, വിശ്വസിച്ചു. മറ്റു ചിലര്‍ തിരൂരും തുഞ്ചന്‍ പറമ്പും വരെ എത്തി. ഷംഷാദ് ഹുസൈന്‍ മലപ്പുറത്തെ ഏറ്റവും സാധാരണമായ ജീവിതങ്ങള്‍ക്കൊപ്പം അതീവ രസകരമായി സഞ്ചരിക്കുകയാണ്. അത് മലപ്പുറത്തെ പെണ്ണുങ്ങളുടെ ആത്മകഥമായി മാറുന്നു. മലപ്പുറത്തിന്റെ തന്നെ എഴുതപ്പെടാത്ത ഒരു ജീവചരിത്രമായി മാറുന്നു. റാറ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച 'മലപ്പുറം പെണ്ണിന്റെ ആത്മകഥ' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം കേള്‍ക്കാം.
Comments
In Channel