പേടിയിലും ഷോക്കിലും ജീവിക്കുന്ന തൊഴിലാളി സമൂഹമുണ്ട് കേരളത്തിൽ
Update: 2025-09-18
Description
കേരളത്തിലെ ഒരു തൊഴിലാളി സമൂഹം എങ്ങനെ ജീവിക്കുന്നു എന്നതിന്റെ തിളയ്ക്കുന്ന ഉദാഹരണം പെരുമ്പാവൂരിൽ കാണാം. ആസാമിൽനിന്ന് മീൻ കൊണ്ടുവന്ന് കച്ചവടം ചെയ്യുന്ന ഒരു ആസാമീസ് തൊഴിലാളിയുണ്ട് പെരുമ്പാവൂരിൽ. ചിലർ വന്ന് അദ്ദേഹം വിൽക്കാൻ വെച്ചിരിക്കുന്ന മീൻ മൊത്തം എടുത്ത് എറിഞ്ഞുകളയും. നട്ടുച്ച സമയത്ത് പലതവണ കേരളത്തിൽ സംഭവിച്ചതാണിത്. ഇതൊരു സാമ്പത്തിക നഷ്ടം മാത്രമല്ല, വലിയൊരു ഷോക്ക് കൂടി ആ തൊഴിലാളിയിലുണ്ടാക്കുന്നുണ്ട്.
കേരളത്തിലെ അന്തർസംസ്ഥാന തൊഴിലാളികൾക്ക് എന്തുകൊണ്ട് ഇന്നും ഒരു 'അദൃശ്യ സമൂഹ'മായി ജീവിക്കേണ്ടിവരുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് എം.ജി യൂണിവേഴ്സിറ്റി നടത്തിയ പഠനം.
ANRF പ്രൊജക്റ്റ് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. ബിജുലാൽ എം.വി, പ്രൊജക്റ്റ് അസോസിയേറ്റ് നവാസ് എം. ഖാദർ എന്നിവരുമായി കെ. കണ്ണൻ സംസാരിക്കുന്നു.
Comments
In Channel